എടവക: കൊവിഡ് പശ്ചാത്തലത്തിൽ എടവക ഗ്രാമപഞ്ചായത്ത് ഓഫീസിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർ പ്രതിരോധ മുൻകരുതൽ കർശനമായി പാലിക്കണമെന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

സന്ദർശകരുടെ പേര്, മേൽവിലാസം, സന്ദർശന സമയം, ഫോൺ നമ്പർ, കാണേണ്ട ഉദ്യോഗസ്ഥരുടെ പേര് എന്നിവ പ്രത്യേകം രജിസ്റ്ററിൽ രേഖപ്പെടുത്തണം. ഓഫീസിൽ നേരിട്ട് വരാതെ വിവിധ സേവനങ്ങൾക്കായി എടവക ഗ്രാമപഞ്ചായത്തിന്റെ klwaedagp.lsgd@ kerala.gov.in, gpedavaka@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ പരാതികളും നിവേദനങ്ങളും സമർപ്പിക്കാവുന്നതാണ്. ഒരു സമയം 5 ൽ കൂടുതൽ സന്ദർശകരെ ഓഫീസിനുള്ളിൽ പ്രവേശിപ്പിക്കില്ല. ഗ്രാമപഞ്ചായത്ത് സെക്രട്ടറി, പ്രസിഡന്റ് എന്നിവരെ അടിയന്തിരമായി കാണേണ്ടവർ 9496048311 (സെക്രട്ടറി), 9496048310 (പ്രസിഡന്റ്) എന്ന ഫോൺ നമ്പറിൽ ബന്ധപ്പെട്ട് മുൻകൂർ അനുമതി വാങ്ങണം. 10 വയസ്സിൽ താഴെയും 60 വയസിന് മുകളിലും പ്രായമുള്ള ആളുകൾ ഓഫീസ് സന്ദർശിക്കാൻ പാടില്ല.


സമാശ്വാസ പദ്ധതികൾക്ക് അപേക്ഷിക്കാം
കൽപ്പറ്റ: സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ച വാറ്റ്, കെ.ജി.എസ്.ടി, എ.ഐ.ടി കുടിശ്ശിക നിവാരണവുമായി ബന്ധപ്പെട്ട് സമാശ്വാസ പദ്ധതികൾക്ക് ജൂലൈ 31 വരെ വ്യാപാരികൾക്ക് അപേക്ഷിക്കാം. പദ്ധതി പ്രകാരം പലിശ, പിഴ പലിശ എന്നിവ പൂർണ്ണമായി ഒഴിവാക്കും. കുടിശ്ശിക നികുതി ഒറ്റ തവണയിൽ അടയ്ക്കുകയാണെങ്കിൽ കുടിശ്ശിക 60 ശതമാനം ഒഴിവാക്കും. തവണ വ്യവസ്ഥയിൽ കുടിശ്ശികയുടെ 50 ശതമാനം ഒഴിവാക്കും. www.keralataxes.gov.in എന്ന വിലാസത്തിൽ അപേക്ഷകൾ സമർപ്പിക്കാം.ഫോൺ. 8330011252.

താൽക്കാലിക നിയമനം
വരദൂർ:വരദൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഈവനിംഗ് ഒ.പി തുടങ്ങുന്നതിനായി അസിസ്റ്റന്റ് സർജൻ, ഫാർമസിസ്റ്റ്, ക്ലീനിംഗ് സ്റ്റാഫ് എന്നിവരെ താൽക്കാലികമായി നിയമിക്കുന്നു. ജൂൺ 30 ന് രാവിലെ 11 ന് ആരോഗ്യ കേന്ദ്രത്തിൽ ഇന്റർവ്യൂ നടക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ phc.varadoor@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് അയയ്ക്കണം. ഫോൺ. 04936 289166.

ഗസ്റ്റ് അദ്ധ്യാപക നിയമനം
മീനങ്ങാടി: മീനങ്ങാടി ഗവൺമെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. അംഗീകൃത സർവകലാശാലയിൽ നിന്ന് കൊമേഴ്സ് ബിരുദം, ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ്, ഡി.റ്റി.പി (ഇംഗ്ലീഷ്,മലയാളം),ടാലി, വേഡ് പ്രാസസ്സിങ്ങ് (ഇംഗ്ലീഷ്, മലയാളം) എന്നിവയിൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകൾ സഹിതം ജൂൺ 29 ന് രാവിലെ 11 ന് ഓഫീസിൽ ഹാജരാകണം. ഫോൺ 04936 248380.

വൈദ്യുതി മുടങ്ങും
കൽപ്പറ്റ സെക്‌ഷൻ പരിധിയിലെ സിവിൽ സ്റ്റേഷൻ, എസ്.കെ.എം.ജെ സ്‌കൂൾ ഭാഗങ്ങളിൽ ഇന്ന് ന് രാവിലെ 8 മുതൽ 5 വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ സെക്ഷൻ പരിധിയിലെ അയിരൂർ, തെങ്ങുംമുണ്ട ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെയും ചെന്നലോട്,കല്ലങ്കാരി, മൊയ്തൂട്ടിപടി, ലൂയീസ് മൗണ്ട് ഭാഗങ്ങളിൽ 11 മുതൽ ഉച്ചയ്ക്ക് 1 വരെയും പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

അപേക്ഷ ക്ഷണിച്ചു
കൽപ്പറ്റ: കിഫ്ബി ധനസഹായത്തോടെ കില നടപ്പാക്കുന്ന പ്രോജക്ടിലേക്ക് പ്രോജക്ട് എഞ്ചിനിയർ (സിവിൽ)3, പ്രോജക്ട് എഞ്ചിനിയർ (ഐ.ടി) 1 എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തിയ്യതി ജൂലൈ 10. കൂടുതൽ വിവരങ്ങൾ www.kila.ac.in എന്ന വെബ്‌സൈറ്റിൽ.

മരം ലേലം
സുൽത്താൻ ബത്തേരി: ബീനാച്ചി പനമരം റോഡിന്റെ പുനരുദ്ധാരണ പ്രവർത്തികൾക്ക് തടസ്സമായി റോഡിന് ഇരുവശവും നിൽക്കുന്ന വിവിധ ഇനത്തിൽപ്പെട്ട മരങ്ങൾ ജൂലൈ 2 ന് രാവിലെ 11 മണിക്ക് പൊതുമാരമത്ത് നിരത്തുകൾ ഉപവിഭാഗം സുൽത്താൻ ബത്തേരി ഓഫീസിൽ ലേലം ചെയ്യും. ഫോൺ. 04936 222750.

ഫാർമസിസ്റ്റ് നിയമനം
തൊണ്ടർനാട്: തൊണ്ടർനാട് ഗ്രാമപഞ്ചായത്തിൻ കീഴിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജൂൺ 29 ന് വൈകീട്ട് 4 നകം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഓഫീസിൽ എത്തിക്കണം. അപേക്ഷയിൽ മൊബൈൽ നമ്പർ രേഖപ്പെടുത്തണം. കൂടിക്കാഴ്ച ജൂലായ് 2 ന് രാവിലെ 10 ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടക്കും. ഫോൺ. 04935 235909.