കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ പ്രവാസി നിലപാടിനെതിരെ കേരള പ്രവാസി സംഘത്തിന്റെ നേതൃത്വത്തിൽ എയർ ഇന്ത്യ ഓഫീസിന് മുന്നിൽ നാളെ പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് നടക്കുന്ന പ്രതിഷേധം എളമരം കരീം എം.പി ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ സംസ്ഥാന ട്രഷറർ ബാദുഷ കടലുണ്ടി, ജില്ലാ സെക്രട്ടറി സി.വി. ഇക്ബാൽ, ജില്ലാ പ്രസിഡന്റ് എം. സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് പി.കെ. കബീർ സലാല എന്നിവർ പങ്കെടുത്തു.