പന്തീരാങ്കാവ്: പെട്രോൾഡീസൽ വില വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്ന കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ നടപടിക്കെതിരെ പന്തീരാങ്കാവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പെട്രോൾ ബങ്കിന് മുന്നിൽ ധർണ നടത്തി. പെരുവയൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ഒച്ചേരി വിശ്വൻ ഉദ്ഘാടനം ചെയ്തു. എം.പി. ഗോപി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമണി വിശ്വൻ, പന്തീരാങ്കാവ് സഹ. ബാങ്ക് വൈസ് പ്രസിഡന്റ് പുഷ്പലത ശശി, വിശാഖ് പന്തീരാങ്കാവ്, ലത്തീഫ് മണപ്പാട്ടിൽ എന്നിവർ പ്രസംഗിച്ചു.