covid

കോഴിക്കോട്: ജില്ലയിൽ ഇന്നലെ വിദേശത്ത് നിന്നെത്തിയ ഗർഭിണിയടക്കം മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സൗദി, ഖത്തർ, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്ന് വന്നവർക്കാണ് രോഗം ബാധിച്ചത്. ഇതിൽ രണ്ട് പേർ കണ്ണൂർ സ്വദേശികളാണ്. ഇതോടെ ജില്ലയിൽ രോഗം ബാധിച്ചവരുടെ എണ്ണം 220 ആയി. ഇന്നലെ 35 പേർ രോഗമുക്തരായി. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 136 ആയി. ജില്ലയിലെ രോഗമുക്തി നിരക്ക് 60 ശതമാനമാണ്. നിലവിൽ 83 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.

ഇന്നലെ രോഗം സ്ഥിരീകരിച്ച പെരുവയൽ സ്വദേശി (47) 22 നാണ് സൗദിയിൽ നിന്ന് കൊച്ചിയിലെത്തിയത്. തുടർന്ന് സർക്കാർ വാഹനത്തിൽ കളമശ്ശേരി ആശുപത്രിയിലെത്തി സ്രവസാമ്പിൾ നൽകി. പിന്നീട് ടാക്‌സിയിൽ പെരുവയലിലെ കൊറോണ കെയർ സെന്ററിലെത്തി നിരീക്ഷണത്തിലായി. സ്രവ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചതോടെ ചികിത്സയ്ക്കായി എഫ്.എൽ.ടി.സിയിലേക്ക് മാറ്റി.
മണിയൂർ സ്വദേശിനിയായ ഗർഭിണി (25) നാലിന് രാത്രി ദോഹയിൽ നിന്നാണ് കണ്ണൂരിലെത്തി. തുടർന്ന് ടാക്‌സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ഗർഭിണികൾക്കായുള്ള പ്രത്യേക സ്രവപരിശോധനയുടെ ഭാഗമായി 22 ന് സർക്കാർ വാഹനത്തിൽ വടകര ജില്ലാ ആശുപത്രിയിലെത്തി സ്രവസാമ്പിൾ നൽകി. ഫലം പോസിറ്റീവായതോടെ ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചോറോട് സ്വദേശി (23) 12 നാണ് കുവൈറ്റിൽ നിന്ന് കോഴിക്കോട്ടെത്തിയത്. ടാക്‌സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളെതുടർന്ന് 22 ന് സർക്കാർ വാഹനത്തിൽ വടകര ജില്ലാ ആശുപത്രിയിലെത്തി സ്രവ പരിശോധന നടത്തി. രോഗം സ്ഥിരീകരിച്ചതോടെ എഫ്.എൽ.ടി.സിയിലേക്ക് മാറ്റി.


ജില്ലയിലെ കണക്കുകൾ ഇങ്ങനെ
 ഇന്നലെ നിരീക്ഷണത്തിലായവർ- 1,165

 ആകെ നിരീക്ഷണത്തിലുള്ളവർ- 15,567

 നിരീക്ഷണം പൂർത്തിയാക്കിയവർ- 43,668

 ആശുപത്രികളിലുള്ളവർ- 223

 മെഡിക്കൽ കോളേജിലുള്ളത്- 143

കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലുള്ളത്- 80

 ഡിസ്ചാർജ്ജായവർ- 15
 ഇന്നലെ നിരീക്ഷണത്തിലായ പ്രവാസികൾ- 930

 നിരീക്ഷണത്തിലുള്ള ആകെ പ്രവാസികൾ- 8,401

 ജില്ലാ ഭരണകൂടത്തിന്റെ കൊവിഡ് കെയർ സെന്ററുകളിലുള്ളത്- 536

 വീടുകളിലുള്ളത്- 7,808

 ആശുപത്രികളിലുള്ളത്- 57

 നിരീക്ഷണം പൂർത്തിയാക്കിയ പ്രവാസികൾ- 3,755

 ഇന്നലെ അയച്ച സ്രവസാമ്പിൾ- 309

 ആകെ അയച്ച സാമ്പിൾ- 11,292

 ഫലം ലഭിച്ചത്- 11,014