പേരാമ്പ്ര: ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്കായി 'ആശങ്ക വേണ്ട, അരികത്തുണ്ട്' കാമ്പയിനിലൂടെ എസ്.എഫ്.ഐ ടി.വി നൽകി. പേരാമ്പ്ര ഏരിയാ കമ്മിറ്റി 100 രൂപ ചലഞ്ചിലൂടെ പണം സ്വരൂപിച്ചാണ് ആദ്യഘട്ടത്തിൽ പത്ത് വിദ്യാർത്ഥികൾക്ക് ടി.വി നൽകുന്നത്. എ.കെ.ജി മെമ്മോറിയൽ ലൈബ്രറിയിലേക്ക് ആദ്യത്തെ ടി.വി നൽകി സംസ്ഥാന പ്രസിഡന്റ് വി.എ വിനീഷ് നരക്കോട് ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി ചന്ദ്രശേഖരൻ ഏറ്റുവാങ്ങി. ജില്ലാ സെക്രട്ടറി ടി. അതുൽ, സംസ്ഥാന കമ്മിറ്റി അംഗം സിനാൻ, ജില്ലാ ജോയിന്റ് സെക്രട്ടറി കെ.വി അനുരാഗ് എന്നിവർ സംസാരിച്ചു. ഏരിയ പ്രസിഡന്റ് അശ്വന്ത് അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കിരൺ സ്വാഗതവും ഏരിയ ജോയിന്റ് സെക്രട്ടറി എസ്.ബി അർജുൻ നന്ദിയും പറഞ്ഞു.