കോഴിക്കോട്: പ്രവാസികൾക്ക് കൊവിഡ് ടെസ്റ്റ് റിപ്പോർട്ട് വേണമെന്ന തീരുമാനം പിൻവലിച്ച സർക്കാർ ശക്തമായ ജനരോഷത്തിനു മുന്നിൽ മുട്ടുമടക്കിയെന്ന് ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ. വേണു പറഞ്ഞു. സർക്കാരിന്റെ മർക്കടമുഷ്ടി കാരണം വിദേശത്ത് കൊവിഡ് കാരണം മരിച്ച പ്രവാസികൾക്ക് അർഹമായ നഷ്ട പരിഹാരം നൽകണമെന്നും വേണു ആവശ്യപ്പെട്ടു.