പേരാമ്പ്ര: പേരാമ്പ്രയിൽ ജനതാദൾ (യു.ഡി.എഫ്) നേതാവിന്റെ വീടിന് നേരെ അക്രമം. പേരാമ്പ്ര മണ്ഡലം ജനറൽ സെക്രട്ടറി ഹൃദിൻ പേരാമ്പ്രയുടെ മരുതേരി വനിതാ ഹോസ്റ്റലിനു സമീപത്തെ വീട് ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ആക്രമണത്തിൽ ഹൃദിന്റെ കണ്ണിന് പരിക്കേറ്റിട്ടുണ്ട്. വീടിന്റെ മുൻ ഭാഗത്തെ ജനൽചില്ലുകൾ കല്ലേറിൽ തകർന്നു. പേരാമ്പ്ര എസ്.ഐയുടെ നേതൃത്വത്തിൽ പൊലീസ് വീട് സന്ദർശിച്ചു.