മുക്കം: മുക്കം കൃഷിഭവൻ തിരുവാതിര ഞാറ്റുവേലയോട് അനുബന്ധിച്ച് ആരംഭിച്ച ഞാറ്റുവേലചന്ത നഗരസഭ ചെയർമാൻ വി. കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി. ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ ഡോ. പ്രിയ മോഹൻ, പി. പ്രശോഭ് കുമാർ, ടി.ടി. സുലൈമാൻ, പി.കെ. മുഹമ്മദ്, എ. അബ്ദുൽ ഗഫൂർ, കെ. മോഹൻ, കരണങ്ങാട്ട് ഭാസ്കരൻ, അസിസ്റ്റന്റ് കൃഷി ഓഫിസർ സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. ചന്തയിൽ ഫലവൃക്ഷ തൈകൾ, തെങ്ങിൻ തൈകൾ, കുരുമുളക് തൈകൾ, ജൈവവളങ്ങൾ, ജൈവ കീടനാശിനികൾ, പച്ചക്കറി വിത്തുകൾ തുടങ്ങിയവയാണ് വിതരണം ചെയ്യുന്നത്.