പേരാമ്പ്ര: ചെന്നൈയിൽ നിന്നെത്തിയ 22 കാരിക്ക് ക്വാറന്റൈൻ സൗകര്യം ഒരുക്കിയത് അടച്ചുറപ്പില്ലാത്ത സ്‌കൂൾ മുറിയിലെന്ന് ആരോപിച്ച് കായണ്ണ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം. ഋഷികേശൻ ഉദ്ഘാടനം ചെയ്തു. ശ്രീജിത്ത് കൂളിപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.ഗിരീഷ് കുമാർ, പി.പി. ശ്രീധരൻ, ഗൗതം രവീന്ദ്രൻ, ബിബിൻ പ്രസാദ് എന്നിവർ പ്രസംഗിച്ചു.