കോഴിക്കോട്: കൊവിഡ് കാലത്തെ ഒറ്റപ്പെട്ടലിനും ഓൺലൈൻ ക്ലാസിന്റെ പിരിമുറുക്കത്തിനും പരിഹാരമായി 'സ്‌നേഹസാന്ത്വനം' ഓൺലൈൻ കൗൺസിലിംഗ് ഒരുക്കി കാലിക്കറ്റ് ഗേൾസ് സ്‌കൂൾ നാഷണൽ സർവീസ് സ്‌കീം. സ്‌കൂളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കൗൺസിലിംഗ് പ്രയോജനപ്പെടുത്താം. പദ്ധതിയുടെ ഉദ്ഘാടനം 26ന് വൈകീട്ട് 4 മണിക്ക് ഓൺലൈൻ വഴി ഇംഹാൻസ് ഡയറക്ടർ ഡോ. കൃഷ്ണകുമാർ നിർവഹിക്കും. തിങ്കൾ മുതൽ ശനി വരെ രാവിലെ 9.30 മുതൽ വൈകിട്ട് 3.30 വരെയാണ് കൗൺസിലിംഗ് ക്രമീകരിച്ചിരിക്കുന്നത്.