വടകര: കണ്ണൂർ - കോഴിക്കോട് ജില്ലാ അതിർത്തിയിലെ മോന്താൽകടവ് പാലം തുറക്കാൻ നടപടിയെടുക്കണമെന്ന് വടകര പ്രൈവറ്റ് ബസ് ഓപ്പറേറ്റിംഗ് അസോസിയേഷൻ ആവശ്യപ്പെട്ടു. പാലം അടച്ചതോടെ വടകരയിൽ നിന്ന് കുന്നുമ്മക്കര വഴി പാനൂരിലേക്കുള്ള ബസ് ഓട്ടം നിലച്ചിരിക്കുകയാണ്. സർക്കാർ സ്വകാര്യ ബസ്സുകൾ ഓടാൻ അനുവദിച്ചിട്ടും ഈ റൂട്ടിലൂടെയുള്ള ഗതാഗതം തടസപ്പെടുത്തിയത് യാത്രക്കാർക്കും ബസ്സുടമകൾക്കും വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയതെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.