കുറ്റ്യാടി: ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിൽ കുന്നുമ്മൽ ബ്ലോക്കിലെ കാടുകൾ വെട്ടി തെളിക്കാനും വെള്ളക്കെട്ടുകൾ ഒഴിവാക്കാനും നടപടികൾ തുടങ്ങി. പ്രതിരോധ നടപടി ഊർജ്ജിതമാക്കാനും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സജിത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.