കുറ്റ്യാടി: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കുറ്റിയാടി ടൗണിൽ പൊലീസ് പരിശോധന കർശനമാക്കി. സാനിറൈറസർ വയ്ക്കാത്ത കടകൾക്കെതിരെയും സാമൂഹ്യ അകലം പാലിക്കാത്ത അഞ്ച് കട ഉടമകൾക്കെതിരെയും കേസെടുത്തു. എസ്.ഐ പി.പി. രാധാകൃഷ്ണൻ, എ.എസ്.ഐ കെ.കെ. കുഞ്ഞമ്മദ് എന്നിവർ നേതൃത്വം നൽകി.