കോഴിക്കോട്: സി.എ.എ വിരുദ്ധസമരം നടത്തിയവർക്കെതിര യു.എ.പി.എ ചുമത്തി കേസെടുക്കുന്നതിനെതിരെ മുസ്ലിം ലീഗ് ജൂലായ് ഒന്ന് ദേശീയ മനുഷ്യാവകാശ പ്രക്ഷോഭ ദിനമായി ആചരിക്കും. ചൈനക്കെതിരെ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ലീഗ് പിന്തുണ നൽകുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടിയും ഇ.ടി.മുഹമ്മദ് ബഷീറും പറഞ്ഞു.

ആരാധനാലയങ്ങളുടെ ഉടമസ്ഥാവകാശത്തിൽ തർക്കം ഇല്ലാതിരിക്കാൻ 1991ൽ പാസാക്കിയ പ്ലെയ്‌സ് ഓഫ് വർഷിപ്പ് ആക്ട് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വഭദ്ര പൂജാരി പരോഹിത് മഹാസംഘ് എന്ന സംഘടന കോടതിയെ സമീപിച്ച നടപടി ദുരുദ്ദേശപരമാണെന്നും ഇരുവരും പറഞ്ഞു.