mala
മൂടാടി വലിയ മലയിലെ കെട്ടിട നിർമ്മാണം.

കൊയിലാണ്ടി: മൂടാടി പഞ്ചായത്തിലെ ആറാം വാർഡ് വലിയമലയിൽ കുന്നിടിച്ച് കെട്ടിടം പണിയുന്നതിൽ പരാതി. മഴ കനക്കുന്നതോടെ ഇവിടെ കൂട്ടിയിട്ട മണ്ണ് കൂമ്പാരം ഇരുന്നൂറോളം വീടുകളുടെ സുരക്ഷയെ ബാധിക്കുമെന്നാണ് ആശങ്ക.

മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് നീക്കിയ മൺകൂനകളിൽ വിള്ളലുകളും വന്നിട്ടുണ്ട്. മഴ കനക്കുന്നതോടെ ഇത് ഇടിഞ്ഞ് വീടുകളിലേക്ക് എത്തും. അതിനാൽ നിർമ്മാണം നിർത്തണമെന്നാണ് നാട്ടുകാർ കളക്ടർക്ക് നൽകിയ പരാതിയിലെ ആവശ്യം.