കോഴിക്കോട്: പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാൻ ആവശ്യപ്പെട്ട് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ. പ്രഫുൽ കൃഷ്ണൻ നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാർഢ്യവുമായി ജില്ലാ കമ്മിറ്റി സിവിൽ സ്റ്റേഷന് മുമ്പിൽ പ്രതിഷേധ സമരം നടത്തി. നിയമനങ്ങൾ നടത്തുക, പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള പ്രതിഷേധം ശിഖ ഉദ്ഘാടനം ചെയ്തു. യുവാക്കൾക്ക് ജോലി നൽകാതെ പിൻവാതിലിലൂടെ ബന്ധുക്കളെയും സ്വന്തക്കാരെയും തിരുകി കയറ്റുകയാണെന്ന് അവർ ആരോപിച്ചു. ജില്ലാ ഉപാദ്ധ്യക്ഷൻ ലിബിൻ ഭാസ്‌കർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ കെ. അനൂപ് സംസാരിച്ചു. നോർത്ത് മണ്ഡലം വൈസ് പ്രസിഡന്റ് വൈഷ്ണവേഷ്, അഖിൽ പ്രസാദ്, ജിതിൻ, സ്വരൂപ് ശിവൻ തുടങ്ങിയവർ പങ്കെടുത്തു.