bjp
ചൈനീസ് ആക്രമണത്തിനെതിരെ ബി.ജെ.പി എലത്തൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ജ്വാല പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് ടി.ദേവദാസൻ ഉദ്ഘാടനം ചെയ്യുന്നു.

ചേളന്നൂർ: ചൈനയുടെ കടന്നുകയറ്റത്തിനെതിരെ ബി.ജെ.പി എലത്തൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധജ്വാല തീർത്തു. ബി.ജെ.പി ജില്ലാ ഉപാദ്ധ്യക്ഷൻ ടി.ദേവദാസൻ ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് സി.പി.സതീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബിന്ദു ചാലിൽ, സംസ്ഥാന സമിതി അംഗം കെ. ശശീന്ദ്രൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ.പി. ചന്ദ്രൻ, ഇ. ഗംഗാധരൻ, മണ്ഡലം വൈസ് പ്രസിഡന്റ് കെ.പി. സുധാകരൻ, കെ. വിഷ്ണു, മോഹൻ, പി.സി. അഭിലാഷ്, സുധീർ മലയിൽ, പ്രകാശൻ ആറോളി, ടി. ലിനീഷ് എന്നിവർ സംസാരിച്ചു.