img202006
പൊന്നാങ്കയം എൽ. പി. സ്കൂളിൽ അഞ്ചു വിദ്യാർത്ഥികൾക്ക് ടി.വി. നൽകുന്നു

തിരുവമ്പാടി: പൊന്നാങ്കയം എസ്.എൻ.എം.എ.എൽ.പി സ്കൂളിലെ ഓൺലൈൻപഠന സൗകര്യമില്ലാത്ത അഞ്ചു വിദ്യാർത്ഥികൾക്ക് അമേരിക്കൻ മലയാളിയായ റജി കളത്തൂർ നൽകിയ ടി.വികൾ വിതരണം ചെയ്തു. എസ്.എൻ.ഡി.പി യോഗം തിരുവമ്പാടി യൂണിയൻ വൈസ് പ്രസിഡന്റ് അപ്പുക്കുട്ടൻ, സെക്രട്ടറി ശ്രീധരൻ പേണ്ടാനത്ത്, പി.ടി.എ പ്രസിഡൻറ് രജിത, അദ്ധ്യാപകരായ ദിലീപ്, ശില്പ, നീനു, റോഷ്ന എന്നിവർ പങ്കെടുത്തു.