കോഴിക്കോട്: പ്രവാസികളോടുള്ള വഞ്ചന സർക്കാർ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി ഇന്ന് 11 മണിക്ക് കളക്ടറേറ്റിലേക്ക് മാർച്ച് നടത്തും. എരഞ്ഞിപ്പാലത്ത് നിന്ന് ആരംഭിക്കുന്ന മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്യും. തൊഴിലും വരുമാനവുമില്ലാത്ത പ്രവാസികളെ നാട്ടിലെത്തിക്കണമെന്നും ക്വാറന്റൈൻ സൗകര്യത്തിന് പണം ഈടാക്കരുതെന്നും ജില്ലാ പ്രസിഡന്റ് മുസ്തഫ പാലേരി ആവശ്യപ്പെട്ടു.