കോഴിക്കോട്: മാലിന്യം നീക്കം ചെയ്യുന്നതിൽ ക്രമക്കേട് നടത്തിയ നിറവ് വേങ്ങേരിയ്ക്ക് കോർപ്പറേഷൻ പണം നൽകില്ല. നഗരസഭയിലെ വെസ്റ്റ്ഹിൽ ഷ്രഡിംഗ് യൂണിറ്റിന് സമീപത്തെ മാലിന്യം നീക്കം ചെയ്യുന്നതിന് കിലോയ്ക്ക് 4.40 രൂപ നിരക്കിലാണ് നിറവ് വേങ്ങേരിയ്ക്ക് കരാർ നൽകിയത്. ഇതിലാണ് ഹെൽത്ത് സൂപ്പർവൈസർ ക്രമക്കേട് കണ്ടെത്തിയത്.

മാലിന്യത്തോടൊപ്പം പൂഴി നിറച്ച് തൂക്കം വർദ്ധിപ്പിക്കുകയായിരുന്നു. 15 ടണ്ണിൽ കൂടുതൽ മാലിന്യം നീക്കം ചെയ്ത ദിവസങ്ങളിലെ 8.05 ലക്ഷം രൂപ കണ്ടുകെട്ടുന്നതിന് കോർപ്പറേഷൻ കൗൺസിൽ യോഗം അംഗീകാരം നൽകി. നിറവിനെ കരിമ്പട്ടികയിൽപെടുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.