കുന്ദമംഗലം: കാരന്തൂർ മർകസ് ഗേൾസ് ഹൈസ്കൂളിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സംവിധാനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ടെലിവിഷൻ വിതരണം ചെയ്തു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവൻ ഉദ്ഘാടനം നിർവഹിച്ചു. കോഴിക്കോട് ലീഡ്സ് പോളിമേഴ്സ് മാനേജിംഗ് ഡയറക്ടർ പി എം മുസമ്മിൽ ടെലിവിഷൻ വിതരണം നിർവഹിച്ചു. പി ടി എ പ്രസിഡന്റ് മുഹമ്മദ് ഷാജി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അസ്ബിജ മുഖ്യാതിഥിയായിരുന്നു, ഷൈജ വളപ്പിൽ, ഹെഡ്മിസ്ട്രസ് ആയിഷാബിവി, എ കെ മുഹമ്മദ് അഷ്റഫ്, അബൂബക്കർ നിസാമി, കെ ജംഷീർ എന്നിവർ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി സി ഹാജറ സ്വാഗതവും പി ഫഹദ് നന്ദിയും പറഞ്ഞു.