കുന്ദമംഗലം: ചൈനീസ് പട്ടാളത്തിന്റെ ആക്രമണത്തിനെതിരെ യുവമോർച്ച പ്രവർത്തകർ ചൈനീസ് പ്രസിഡന്റിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു. വരിട്ട്യാക്കിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ചോലക്കൽ സൂരജ് അദ്ധ്യക്ഷത വഹിച്ചു. വരിട്ട്യാക്ക് യൂണിറ്റ് വൈസ് പ്രസിഡന്റ് അരുൺജിത് സ്വാഗതവും കളരിക്കണ്ടി ഏരിയീ പ്രസിഡന്റ് വിപിൻ കളരിക്കൽ നന്ദിയും പറഞ്ഞു .