പേരാമ്പ്ര: ഇന്ധന വില നിർണയം കോർപറേറ്റുകൾക്ക് നൽകിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ ശക്തമായ സമരത്തിന് തയ്യാറാകണമെന്ന് സി.പി.ഐ ചക്കിട്ടപാറ ബ്രാഞ്ച് യോഗം ജനങ്ങളോടഭ്യർത്ഥിച്ചു. മണ്ഡലം പ്രതിനിധി കെ.കെ. ഭാസ്‌കരൻ ഉദ്ഘാടനം ചെയ്തു. ടോമി അമ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. ശ്രീധരൻ പെരുവണ്ണാമൂഴി റിപ്പോർട്ടവതരിപ്പിച്ചു. വി.വി. കുഞ്ഞിക്കണ്ണൻ, എൻ.കെ. പ്രേമൻ, രാജു. സി.എം., പി.ജെ. വിനയകുമാരി എന്നിവർ സംസാരിച്ചു.