കുറ്റ്യാടി: കൊവിഡിൽ നാട് പൊറുതിമുട്ടുന്ന അവസരത്തിലും അക്രമം തുടരുന്ന സി.പി.എം നിലപാട് തിരുത്തണമെന്ന് ബി.ജെ.പി കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സമാധാനാന്തരീക്ഷം നിലനിൽക്കുന്ന അരൂരിൽ ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗമായ ടി.കെ.രാജൻ, ആർ.എസ്.എസ് ഭാരവാഹികളായ ഗോകുൽ പ്രസാദ്, ഷൈജു എന്നിവരെ ആക്രമിച്ച സംഭവം പ്രതിഷേധാർഹമാണ്. നാട്ടിൽ സമാധാനം തകർക്കാനുള്ള ശ്രമം സി.പി.എം അവസാനിപ്പിക്കണമെന്നും മണ്ഡലം ജനറൽ സെക്രട്ടറി ഒ.പി. മഹേഷ് ആവശ്യപ്പെട്ടു.