kadiyangad

പേരാമ്പ്ര: കടിയങ്ങാട് അങ്ങാടിയിൽ അഗ്നിബാധയെ തുടർന്ന് കട ഭാഗികമായി കത്തി നശിച്ചു. കടിയങ്ങാടെ കിഴക്കയിൽ മൊയ്തീന്റെ എൻ.ടി സ്‌റ്റോറിൽ ഇന്നലെ പുലർച്ചെ മൂന്നിനാണ് തീപിടിത്തമുണ്ടാത്. ഇതുവഴി പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസുകാരാണ് കടയിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. ഉടൻ വിവരമറിയിച്ചതിനെ തുടർന്ന് പേരാമ്പ്ര അഗ്‌നിശമന സേന എത്തി തീയണച്ചു.

ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ നികേഷ്, സേനാംഗങ്ങളായ വി.കെ. ബാബു, ഭക്തവത്സലൻ, റിജീഷ് കുമാർ, സതീഷ്, റാഷിദ്, അജേഷ്, ബൈജുരാജ്, സ്മിതേഷ്, ഹോംഗാർഡ് രാജേഷ് എന്നിവരാണ് തീയണച്ചത്. ഷോർട്ട് സർക്ക്യൂട്ടാണ് അപകടകാരണമെന്നാണ് സൂചന.