രാമനാട്ടുകര: പാലക്കപറമ്പ് കോളനിയിലെ അനീഷയ്ക്ക് ഓൺലൈൻ പഠനത്തിനായി രാമനാട്ടുകര ഭവൻസ് ബി.എഡ് കോളേജ് ടി.വി നൽകി. കോളേജ് പ്രിൻസിപ്പാൾ എസ്.സജിത വിദ്യാർത്ഥിനിക്ക് ടി.വി കൈമാറി. ഭവൻസ് മാനേജർ പി.കെ.ബേബി ഷൈലജ, വാർഡ് കൗൺസിലർ കെ.പുഷ്പ, മിഥുൻ, സർജു മോൻ, ലൈസൺ ഓഫീസർ കെ.സുധീഷ് കുമാർ, പി.സുരേന്ദ്രൻ, വേലായുധൻ എന്നിവർ പങ്കെടുത്തു.