വടകര: നിലയ്ക്കാത്ത ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ഓർക്കാട്ടേരി യൂണിറ്റ് യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസിനു മുന്നിൽ നില്പ് സമരം നടത്തി.
ഇന്ധന ദൈനംദിന വില നിയന്ത്രണാധികാരം കമ്പനികളിൽ നിന്നു തിരിച്ചെടുക്കണമെന്ന ആവശ്യത്തിനു പുറമെ ജി.എസ്.ടി പരിധിയിൽ ഉൾപ്പെടുത്തിയതോടെ വിലക്കയറ്റത്തിൽ ഉഴലുന്ന ജനങ്ങളെയും വ്യാപാരികളെയും രക്ഷിക്കണമെന്ന ആവശ്യവും സംഘടന മുന്നോട്ടുവെച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി അംഗം കെ കെ റഹിം സമരം ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡന്റ് ലിജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി റിയാസ് കുനിയിൽ, വടകര മണ്ഡലം ജനറൽ സെക്രട്ടറി വിനോദൻ പുനത്തിൽ, കെ കെ നവാസ്, നിശാന്ത് തോട്ടുങൽ, അജിത്ത് മുംതാസ്, വിജേഷ്, ഷുഹൈബ് ഫാൻസി പാലസ്, രഞ്ജിത്ത് പോടോട്ടി എന്നിവർ സംസാരിച്ചു.