കോഴിക്കോട്: വില്ലേജ് ഓഫിസർമാരുടെ ശമ്പളം വെട്ടിക്കുറച്ച ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് റവന്യൂ ഡിപ്പാർട്ട്മെൻറ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ ധനകാര്യ മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാർച്ചിന് ഐക്യദാർഢ്യം പ്രഖാപിച്ച് അസോസിയേഷൻ പ്രവർത്തകർ കളക്ടറേറ്റിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം ടി.എം. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.പി. മണി, കെ. ജയപ്രകാശ്, കെ . അബ്ദുൾ ജലീൽ എന്നിവർ സംസാരിച്ചു.