കോഴിക്കോട്: കൊവിഡ് പരിശോധന നടത്തിയ ശേഷം പ്രവാസികൾ നാട്ടിലെത്തിയാൽ മതിയെന്ന അപ്രായോഗിക വ്യവസ്ഥ മുന്നോട്ട് വച്ചതിലൂടെ സർക്കാരിന്റെ നിഷേധാത്മക സമീപനം വ്യക്തമായെന്ന് മുസ്ളിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു.
യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവറലി ശിഹാബ് തങ്ങളുടെ ഏകദിന സത്യാഗ്രഹം കോഴിക്കോട് കെ.എസ്.ആർ.ടി.സി പരിസരത്ത്
ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പി.കെ.കുഞ്ഞാലിക്കുട്ടി എം.പി മുഖ്യപ്രഭാഷണം നടത്തി. ഇ.ടി മുഹമ്മദ് ബഷീർ എം. പി, പി.വി. അബ്ദുൾ വഹാബ് എം.പി, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ.മുനീർ എന്നിവർ സംസാരിച്ചു. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് അദ്ധ്യക്ഷത വഹിച്ചു.