കോഴിക്കോട് : സി.എ.എ, എൻ.ആർ.സി വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ ന്യൂനപക്ഷങ്ങൾക്കെതിരായ നിയമ നടപടികൾ അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്ന് ഐ. എൻ.എൽ ഡെമോക്രാറ്റിക് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ വിവിധ സർവകലാശാലകളിലെ വിദ്യാർത്ഥികളെയും മനുഷ്യാവകാശ പ്രവർത്തകരെയും കേസിൽ പെടുത്തിയിരിക്കുകയാണ്. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ പ്രവാസികളോടുള്ള നിലപാട് ദ്രോഹകരമാണ്. മരിച്ച പ്രവാസികളുടെ ആശ്രിതർക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. സംസ്ഥാന പ്രസിഡന്റ് അഷറഫ് പുറവൂർ അദ്ധ്യക്ഷത വഹിച്ചു .ജനറൽ സെക്രട്ടറി കരീം പുതുപ്പാടി, പി.കെ.മൊയ്തുണ്ണി, ഇസ്മായിൽ ഹാജി, പി.കെ.സുലൈമാൻ, പി.ടി.കദീജ, സലാം വളപ്പിൽ, എം.കെ.ഹനീഫ, കരീം കല്ലേരി, കെ.വി.സലിം , മെഹറൂഫ് പറമ്പായി തുടങ്ങിയവർ പ്രസംഗിച്ചു.