കോഴിക്കോട്: കൊവിഡിന്റെ പേരിൽ പ്രവാസികളെ ദ്രോഹിക്കുന്ന നടപടി സർക്കാർ ഉപേക്ഷിക്കണമെന്ന് യു.ഡി.എഫ് ജില്ലാ കൺവീനർ എം.എ.റസാക്ക് മാസ്റ്റർ ആവശ്യപ്പെട്ടു. പ്രവാസികളോട് നീതിപുലർത്തുക, ഗൾഫ് മലയാളികളോടുള്ള വിവേചനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് യു.ഡി.എഫ് നോർത്ത് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കാവ് വണ്ടിപേട്ടയിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് കെ.മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു.
കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം.നിയാസ്, കെ.പി.ബാബു, കെ.വി.സുബ്രഹ്മണ്യൻ, അഡ്വ.സാജു ജോർജ്, ശരത്ത് മോഹൻ, സി.പി .സലീം, പി.ടി.ജനാർദ്ദനൻ, പി.വി.ബിനീഷ്‌കുമാർ, സിറിൽബാബു, ശ്രീയേഷ് ചെലവൂർ, അഡ്വ. കെ.വിനോദ്, സെബാസ്റ്റ്യൻ ജോൺ എന്നിവർ പ്രസംഗിച്ചു.