photo
പ്രവാസികളോട് ക്രൂരത കാട്ടി എന്നാരോപിച്ച് യു ഡി.ഫ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലുശ്ശേരിയിൽ നടത്തിയ ധർണ്ണ

ബാലുശ്ശേരി: പ്രവാസികളോട് ക്രേന്ദ്ര-സംസ്ഥാന സർക്കാരുകൾ ക്രൂരത കാണിക്കുകയാണെന്നാരോപിച്ച് യു.ഡി.എഫ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ നടത്തി. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ. ബാലനാരായണൻ സമരം ഉദ്ഘാടനം ചെയ്തു. കെ.ബാലകൃഷ്ണൻ കിടാവ് അദ്ധ്യക്ഷത വഹിച്ചു. നാസർ എസ്റ്റേറ്റ്മുക്ക് മുഖ്യപ്രഭാഷണം നടത്തി. ഒ.കെ.അമ്മദ്, കെ. രാമചന്ദ്രൻ, കെ.എം.ഉമ്മർ, സാജിദ് കോറോത്ത്, ഷാഹുൽ ഹമീദ് നടുവണ്ണൂർ, വി.കെ.സി. ഉമ്മർ മൗലവി, എ.കെ. അബ്ദുൾ സമദ്, കെ.ജെ. പോൾ, നിജേഷ് അരവിന്ദ്, നിസാർ ചേലേരി, കെ. അഹമ്മദ് കോയ, എം. പോക്കർ കുട്ടി, വി.സി. വിജയൻ, ഋഷികേശൻ, കെ.കെ. പരീദ്, ടി.പി. ബാബുരാജ്, സി.രാജൻ എന്നിവർ സംസാരിച്ചു.