ബാലുശേരി: അടിയന്തിരാവസ്ഥയുടെ 45-ാം വാർഷിക ദിനം ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി) ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനാധിപത്യ സംരക്ഷണ ദിനമായി ആചരിച്ചു. ലോക് താന്ത്രിക യുവ ജനതാദൾ സംസ്ഥാന വൈസ് പ്രസിഡന്റ് സന്തോഷ് കുറുമ്പൊയിൽ ഉദ്ഘാടനം ചെയ്തു. എൻ. നാരായണൻ കിടാവ് അദ്ധ്യക്ഷത വഹിച്ചു. ദിനേശൻ പനങ്ങാട് മുഖ്യപ്രഭാഷണം നടത്തി. സുജ ബാലുശ്ശേരി, പി.കെ. ബാലൻ, എ.കെ. രവീന്ദ്രൻ, സി. അശോകൻ, എ. ഭാസ്ക്കരൻ, ബാലൻ കലിയങ്ങലം, സി. വേണുദാസ്, കെ.ടി. സന്തോഷ്, നൗഫൽ കണ്ണാടിപ്പൊയിൽ, എൻ.കെ. അനീസ് എന്നിവർ പ്രസംഗിച്ചു.