കോഴിക്കോട്: കനാലിൽ മാലിന്യം തള്ളുന്നവർക്കെതിരെ ജല സംരക്ഷണ നിയമ പ്രകാരം നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ സാംബശിവ റാവു അറിയിച്ചു. കുറ്റ്യാടി ജലസേചന കനാലിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ, കോഴിക്കടകളിലെയും ബാർബർ ഷോപ്പുകളിലെയും മാലിന്യങ്ങളുമാണ് നിക്ഷേപിക്കുന്നത്. കുടിവെള്ളത്തിന് ഉപയോഗിക്കുന്ന കനാലിലെ ജലം മലിനപ്പെടുത്തുന്നത് ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇടയാക്കുന്നുണ്ട്. അനുമതിയില്ലാതെ ഷട്ടറുകൾ കൈകാര്യം ചെയ്യുന്നതും വെള്ളം വഴി തിരിച്ച് വിടുന്നതും സ്ട്രക്ചറുകൾക്ക് നാശം വരുത്തുന്നതിനും എതിരെ നടപടിയെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.