കൽപ്പറ്റ: ജില്ലയിൽ രണ്ട് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിൽ നിന്ന് ജൂൺ 16 ന് ജില്ലയിലെത്തിയ ചുളളിയോട് സ്വദേശിയായ 23 കാരിയും അബുദാബിയിൽ നിന്ന് കോഴിക്കോട് വിമാനത്താവളം വഴി ജൂൺ 18 ന് ജില്ലയിലെത്തിയ പടിഞ്ഞാറത്തറ സ്വദേശി 23 കാരനുമാണ് വ്യാഴാഴ്ച്ച രോഗം സ്ഥിരീകരിച്ചത്. ഇരുവരും കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു.

നിലവിൽ രോഗം സ്ഥിരീകരിച്ച് 31 പേർ ജില്ലാ ആശുപത്രിയിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സയിലുണ്ട്.
സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ നിന്ന് ആകെ 4367 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിൽ ഫലം ലഭിച്ച 3722 ൽ 3695 എണ്ണം നെഗറ്റീവാണ്.

ഇന്നലെ നിരീക്ഷണത്തിലായത് 260 പേർ

നിലവിൽ ജില്ലയിൽ നിരീക്ഷണത്തിൽ 3657 പേർ

234 പേർ ഇന്നലെ നിരീക്ഷണകാലം പൂർത്തിയാക്കി

ഇതുവരെ പരിശോധനയ്ക്ക് അയച്ചത് 2937 സാമ്പിളുകൾ

ലഭിച്ചത് 2473 ആളുകളുടെ ഫലം

2421 എണ്ണം നെഗറ്റീവ്. ഫലം ലഭിക്കാൻ 459 സാമ്പിളുകൾ