കോഴിക്കോട്: ജില്ലയിൽ ഏഴു പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആറു പേർ ഇന്നലെ രോഗമുക്തരായി. ഇപ്പോൾ കോഴിക്കോട് സ്വദേശികളായ 83 രോഗികൾ ചികിത്സയിലാണ്.
ഇതുവരെ പോസിറ്റീവായ കോഴിക്കോട് സ്വദേശികളുടെ എണ്ണം 226 ആയി ഉയർന്നു. 142 പേരാണ് രോഗമുക്തി നേടിയത്.
പോസിറ്റീവായവർ
1 കാരശ്ശേരി സ്വദേശി (27) : 23 ന് ചെന്നൈയിൽ നിന്നും ട്രാവലറിൽ വാളയാർ ചെക്ക് പോസ്റ്റിൽ എത്തി. രോഗലക്ഷണങ്ങളെ തുടർന്ന് ടാക്സിയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
2 കക്കോടി സ്വദേശി (48): 18 ന് ദുബായിൽ നിന്നും വിമാനമാർഗം കോഴിക്കോടെത്തി. സർക്കാർ സജ്ജമാക്കിയ വാഹനത്തിൽ കുന്ദമംഗലത്തെത്തി കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങൾ കണ്ട് 26 ന് സർക്കാർ പ്രത്യേകം തയ്യാറാക്കിയ വാഹനത്തിൽ ബീച്ച് ആശുപത്രിയിലെത്തി സ്രവസാമ്പിൾ പരിശോധന നടത്തി. പോസിറ്റീവായതോടെ ചികിത്സയ്ക്കായി ആംബുലൻസിൽ എഫ്.എൽ.ടി.സി യിലേക്ക് മാറ്റി.
3. ഉണ്ണികുളം സ്വദേശി (44) : ജൂൺ 18 ന് വിമാനമാർഗം ഖത്തറിൽ നിന്നും കോഴിക്കോടെത്തി .സർക്കാർ സജ്ജമാക്കിയ വാഹനത്തിൽ കൊവിഡ് നിരീക്ഷണകേന്ദ്രത്തിലെത്തിത്തിച്ചു. 22 ന് സർക്കാർ പ്രത്യേകം സജ്ജമാക്കിയ വാഹനത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി സ്രവ പരിശോധന നടത്തി.
4. തൂണേരി സ്വദേശിയായ പെൺകുട്ടി (2): 19 ന് വിമാനമാർഗം മസ്‌കറ്റിൽ നിന്നു കൊച്ചിയിലെത്തി. ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളെ തുടർന്ന് 23 ന് സർക്കാർ പ്രത്യേകം സജ്ജമാക്കിയ വാഹനത്തിൽ നാദാപുരം ആശുപത്രിയിൽ എത്തി. പോസിറ്റീവ് ആയതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
5. കൊടുവളളി സ്വദേശി (52): 15 ന് കുവൈറ്റിൽ നിന്നു വിമാനമാർഗം കൊച്ചിയിലെത്തി. രോഗലക്ഷണങ്ങളെതുടർന്ന് കളമശ്ശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്രവ പരിശോധന നടത്തി പോസിറ്റീവായതിനെ തുടർന്ന് അവിടെ ചികിത്സയിലാണ്.
6. വെസ്റ്റ്ഹിൽ സ്വദേശി (42): 19 ന് കുവൈറ്റിൽ നിന്നും വിമാനമാർഗം കണ്ണൂരിലെത്തി. സർക്കാർ സജ്ജമാക്കിയ വാഹനത്തിൽ എൻ.ഐ.ടിയിലെത്തി കൊറേണ കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളെതുടർന്ന് സ്രവപരിശോധന നടത്തിയതിൽ പോസിറ്റീവെന്ന് കണ്ടെത്തി. ചികിത്സയ്ക്കായി എഫ്.എൽ.ടി.സിയിലേക്ക് മാറ്റി.
7. തമിഴ്നാട് നീലഗിരി സ്വദേശി ( 42 ) : 23 ന് ദുബായിൽ നിന്നു വിമാനമാർഗം കോഴിക്കോട് എത്തി. രോഗലക്ഷണങ്ങളെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് എത്തിച്ചു. സ്രവ പരിശോധനയിൽ പോസിറ്റീവായതോടെ ചികിത്സയിലായി.
9351 പ്രവാസികൾ
നിരീക്ഷണത്തിൽ
ഇന്നലെ വന്ന 1227 പേർ ഉൾപ്പെടെ ആകെ 9351 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 524 പേർ ജില്ലാ ഭരണകൂടത്തിന്റെ കൊവിഡ് കെയർ സെന്ററിലും 8770 പേർ വീടുകളിലും 57 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളിൽ കഴിയുന്നവരിൽ 164 പേർ ഗർഭിണികളാണ്.
പുതുതായി വന്ന 1467 പേർ ഉൾപ്പെടെ ജില്ലയിൽ ആകെ 16,424 പേർ നിരീക്ഷണത്തിലുണ്ട്.