img203006
ആശ വർക്കർമാർ മുക്കം പോസ്റ്രോഫീസിന് മുന്നിൽ നടത്തിയ ധർണ പി.സാബിറ ഉദ്ഘാടനം ചെയ്യുന്നു

മുക്കം: അവകാശ ദിനാചരണത്തിന്റെ ഭാഗമായി ആശ വർക്കർമാർ വിവിധ സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ ധർണ നടത്തി. കൊവിഡ് -19 ഡ്യൂട്ടിയിലുള്ള ആശ വർക്കർമാർക്ക് പ്രതിമാസം 25000 രൂപ അലവൻസ് അനുവദിക്കുക, മാസ്കും സാനിറ്റൈസറും ഗ്ലൗസും ചികിത്സയും സൗജന്യമായി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ധർണയിൽ ഉന്നയിച്ചു. മുക്കം പോസ്റ്റോഫീസിന് മുന്നിൽ ആശ വർക്കേഴ്സ് യൂണിയൻ ജില്ല പ്രസിഡന്റ്‌ പി.സാബിറ ഉദ്ഘാടനം ചെയ്തു. മണാശ്ശേരി പോസ്റ്റോഫീസിന് മുന്നിൽ പ്രഷി സന്തോഷ്,‌ കാഞ്ഞിരമുഴി സബ് സെന്ററിന് മുന്നിൽ ഉഷ കുമാരി, കാരശ്ശേരി ഹെൽത്ത് സെന്ററിനു മുന്നിൽ സുനില കണ്ണങ്കര, കൊടിയത്തൂരിൽ ശ്രീജ രാജേഷ്, കോടഞ്ചേരിയിൽ പുഷ്പ സുരേന്ദ്രൻ, തിരുവമ്പാടിയിൽ പി.ബീന, കൂടരഞ്ഞിയിൽ ബിന്ദു ജയൻ, മുക്കം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് മുന്നിൽ സി.പി.ഷീബ എന്നിവർ ഉദ്ഘാടനം ചെയ്തു.