മുക്കം: കാരശ്ശേരി പഞ്ചായത്തിലെ തേക്കുംകുറ്റി കുരിശുപാറ -മാന്ത്ര തോടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞത് സമീപത്തെ വീടിന് ഭീഷണിയായി. തൊണ്ണത്ത് സുമതിയുടെ വീടിനോട് ചേർന്ന ഭാഗമാണ് ഇടിഞ്ഞത്. നാല് വർഷം മുമ്പ് നീർത്തട പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചു ലക്ഷം രൂപ ചെലവാക്കിയാണ് മതിൽ നിർമ്മിച്ചത്. മതിലിന് മുകളിലൂടെയുള്ള വഴിയാണ് അടുത്ത എട്ട് വീട്ടുകാർ ഉപയോഗിക്കുന്നത്.