kunnamangalam-news
മടവൂർ ചക്കാലക്കൽ ഹൈസ്ക്കൂളിലെ ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്കായുള്ള ടിവികൾ പൂർവ്വ വിദ്യാർത്ഥിയായ ബിജിൻലാൽ പഞ്ചായത്ത് പ്രസിഡന്റ് പി.വി. പങ്കജാക്ഷനെ ഏൽപ്പിക്കുന്നു

കുന്ദമംഗലം: ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് പൂർവ്വ വിദ്യാർത്ഥി അഞ്ച് ടി.വി നൽകി. മടവൂർ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ മടവൂർ സ്വദേശി ബിജിൻലാലാണ് ടി.വി നൽകിയത്. മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പങ്കജാക്ഷൻ ഏറ്റുവാങ്ങി. വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധുമോഹൻ, പി.കെ. സുലൈമാൻ, റിയാസ് എടത്തിൽ, പി.ടി.എ പ്രസിഡന്റ് പി.ജാഫർ, പ്രധാന അദ്ധ്യാപകൻ വി. മുഹമ്മദ് ബഷീർ, വി. വിജയൻ, ജസിൻ മടവൂർ, ടി.പി. മുഹമ്മദ് അഷറഫ്‌ എന്നിവർ പ്രസംഗിച്ചു.