mul
യൂത്ത് ലീഗ് നടത്തിയ വടകര താലൂക്ക് ഓഫീസ് മാർച്ച് പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്യുന്നു.

വടകര: പ്രവാസികളോട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കാണിക്കുന്ന വഞ്ചനയിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് വടകര മണ്ഡലം കമ്മിറ്റി താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.വി സെനീദ് അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് എം.സി വടകര, ജനറൽ സെക്രട്ടറി ഒ.കെ.കുഞ്ഞബ്ദുള്ള, എം.എസ്.എഫ് ജില്ല പ്രസിഡന്റ് അഫ്നാസ് ചോറോട്, യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡന്റ് പി.പി.ജാഫർ, കെ.എം.സി.സി നേതാക്കളായ ഒ.കെ.ഇബ്രാഹീം, കെ.കെ.അശ്റഫ്, നിസാർ വെള്ളികുളങ്ങര എന്നിവർ പ്രസംഗിച്ചു. യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അൻസീർ പനോളി സ്വാഗതവും വി.പി.ഹാരിസ് നന്ദിയും പറഞ്ഞു.