കോഴിക്കോട്: പ്രവാസികൾക്ക് സൗകര്യങ്ങളൊരുക്കിയിട്ടുണ്ടെന്ന സംസ്ഥാന സർക്കാറിന്റെ അവകാശ വാദങ്ങൾക്കിടെ കോഴിക്കോട് നഗരത്തിലെത്തിയ പ്രവാസികൾ ക്വാറന്റൈൻ സൗകര്യമില്ലാതെ കെ.എസ്.ആർ.ടി.സി ബസിൽ കഴിഞ്ഞത് മണിക്കൂറുകൾ. ഇന്നലെ രാവിലെ ഖത്തറിൽ നിന്നെത്തിയ നൂറോളം പ്രവാസികളാണ് പ്രാഥമിക സൗകര്യം പോലുമില്ലാതെ മൊഫ്യൂസിൽ സ്റ്റാന്റിൽ ബസിൽ കഴിയേണ്ടി വന്നത്. ഇവർക്ക് ഭക്ഷണവും ലഭിച്ചില്ല.
പ്രവാസികളുടെ എണ്ണം വർദ്ധിച്ചതോടെ കോർപറേഷൻ ഒരുക്കിയ ക്വാറന്റൈൻ സംവിധാനം തികയാത്തതാണ് പ്രശ്നമായത്. ഒടുവിൽ ഏതാനും പേരെ സർക്കാരിന്റെ ക്വാറന്റൈൻ സംവിധാനത്തിലേക്കും മറ്റുള്ളവരെ നിർബന്ധ പൂർവം ഹോം ക്വാറന്റൈനിലേക്കുമയച്ചു.
വരും ദിവസങ്ങളിൽ കൂടുതൽ ക്വാറന്റൈൻ സൗകര്യങ്ങൾ ഒരുക്കുമെന്ന് കോർപറേഷൻ അധികൃതർ അറിയിച്ചു. ഇതിനായി കൂടുതൽ ഹോട്ടലുകൾ ഏറ്റെടുക്കും.