1
യു.ഡി.എഫിന്റെ ധർണ്ണ പി. രത്നവല്ലി ഉദ്ഘാടനം ചെയ്യുന്നു

പയ്യോളി: പ്രവാസികളോട് സംസ്ഥാന സർക്കാർ മനുഷ്യത്വ രഹിതമായി പെരുമാറുന്നതായി ആരോപിച്ച് കൊയിലാണ്ടി നിയോജക മണ്ഡലം യു.ഡി.എഫ് കമ്മിറ്റി ധർണ്ണ നടത്തി. പയ്യോളി ബസ് സ്റ്റാൻഡ് പരിസരത്തെ പ്രതിഷേധം പി. രത്നവല്ലി ഉദ്ഘാടനം ചെയ്തു. ചെയർമാൻ മഠത്തിൽ അബ്ദുൾ റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. മഠത്തിൽ നാണു, രാജേഷ് കീഴരിയൂർ, സദഖത്തുള്ള കോട്ടക്കൽ, വി.പി. ഭാസ്കരൻ, പി.വി. അഹമ്മദ്, പടന്നയിൽ പ്രഭാകരൻ, റസാഖ് മേലടി, മടിയാരി മൂസ എന്നിവർ പ്രസംഗിച്ചു.