കൊയിലാണ്ടി: ജനതാദൾ എസ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അടിയന്തരാവസ്ഥ വിരുദ്ധ ദിനം ആചരിച്ചു. മണ്ഡലം പ്രസിഡന്റ് സുരേഷ് മേലെപ്പുറത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. കബീർ സലാല, സി.കെ. സുധീർ കുമാർ, കെ. ഷാജി, റമീസ് കാപ്പാട് എന്നിവർ സംസാരിച്ചു.