താമരശ്ശേരി: കേരളത്തിലെ ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജില്ലാ ബസ് വ്യവസായ സംരക്ഷണ സമിതി താമരശ്ശേരി ബസ് സ്റ്റാന്റിൽ കഞ്ഞി വിളമ്പി പ്രതിഷേധിച്ചു. മുൻ എം.എൽ.എ വി.എം.ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സി. മൂസ അദ്ധ്യക്ഷത വഹിച്ചു. ഹാരിസ് ചാലിൽ, പി.കെ. മിർഷാദ്, വിപിൻ താമരശ്ശേരി, അലവി അമ്പായത്തോട് സംസാരിച്ചു.