പേരാമ്പ്ര: ശ്രീചിന്മയ കോളേജ് 2010- 13 ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ രണ്ട് സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കാൻ സ്മാർട്ട് ടി.വി നൽകി. പ്രിൻസിപ്പാൾ എ. നാരായണൻ ഏറ്റുവാങ്ങി. കെ.സി. നാരായണൻ, വിദ്യാർത്ഥി കൂട്ടായ്മ ഭാരവാഹികളായ അജ്‌നാസ് പേരാമ്പ്ര, സി.പി. നവീൻ ദേവ്, ബിബിൻ ഇരിങ്ങത്ത് എന്നിവർ പങ്കെടുത്തു.