എടച്ചേരി: നരിക്കുന്ന് യു.പി. സ്‌കൂൾ ശതാബ്ദിയോട് അനുബന്ധിച്ച് നൂറ് കുട്ടികൾ രചിച്ച കവിതകളുടെ സമാഹാരം 'പൂമ്പൊടി' സാഹിത്യകാരൻ കണ്ണോത്ത് കൃഷ്ണൻ പ്രകാശനം ചെയ്തു. എൻ. കാർത്ത്യായണി, ബാലകൃഷ്ണൻ, നാരായണൻ പനയുള്ളതിൽ, സത്യൻ പാറോൽ, സി.പി ജിഷ, കെ. രാധിക, വി.പി ലിഷ എന്നിവർ പങ്കെടുത്തു.