കൽപ്പറ്റ: അടിയന്തിരാവസ്ഥയുടെ 45ാം വാർഷികവും ജനാധിപത്യ സംരക്ഷണ സദസ്സും ജയിൽവാസം അനുഭവിച്ച അബ്രഹാം ബെൻഹർ, പുറായി അമ്മദ് എന്നിവരെ ആദരിക്കുന്ന ചടങ്ങും നടത്തി.അടിയന്തിരാവസ്ഥയേക്കാൾ ക്രൂരമായ സാഹചര്യമാണ് രാജ്യത്ത് നടക്കുന്നതെന്ന് യോഗം അഭിപ്രായപ്പെട്ടു. വർഗ്ഗീയ ശക്തികളെ മോചിപ്പിക്കാൻ സോഷ്യലിസ്റ്റ് ഐക്യം ഉണ്ടാകണം. ജനതാദൾ ജില്ലാ പ്രസിഡന്റ് വി.പി.വർക്കി ഉദ്ഘാടനം ചെയ്തു.എൻ.ഒ.ദേവസ്യ അദ്ധ്യക്ഷത വഹിച്ചു. എബ്രഹാം ബെൻഹറിനെ യു.എ.ഖാദറും പുറായി അമ്മദിനെ എം.സി.രവീന്ദ്രനും ഹാരം അണിയിച്ചു.കെ.എ.സ്‌കറിയ, ജോസ് പനമട, ഷബീർ അലി വെള്ളമുണ്ട, ഡി.രാജൻ, പ്രകാശ് ചോമാടി, കെ.പ്രകാശൻ, പി.പി.തങ്കച്ചൻ, ഒ.പി.ശങ്കരൻ, എം.നൗഷാദ്, കെ.ബി.രാജേന്ദ്രൻ, കെ.ബി.ജോൺ എന്നിവർ സംസാരിച്ചു.