ബാലുശ്ശേരി: സൗഖ്യ ആയുർവേദ ഹോസ്പിറ്റൽ ആൻഡ് വെൽനെസ് സെന്റർ രാജഗിരി എം.എം പറമ്പിൽ ഇമ്മ്യൂണിറ്റി ക്ലിനിക്ക് ആരംഭിച്ചു. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ടി.ബിനോയ് ഇമ്മ്യൂണിറ്റി കിറ്റ് ജില്ലാ പഞ്ചായത്ത് മെമ്പർ നജീബ് കാന്തപുരത്തിന് നൽകി ഉദ്ഘാടനം ചെയ്തു. സൗഖ്യ ചെയർമാൻ കെ.ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.കെ.സുധീർ, ഗ്രാമ പഞ്ചായത്ത് മെമ്പർ ടി.കെ.റീന എന്നിവർ പ്രസംഗിച്ചു. സൗഖ്യ ഡയറക്ടർ ടി.പി.ശ്രീജിത്ത് സ്വാഗതവും സൗഖ്യ സീനിയർ മെഡിക്കൽ ഓഫീസർ ഡോ.കെ.കെ.രാജൻ നന്ദിയും പറഞ്ഞു.