നാദാപുരം: പുറമേരി പഞ്ചായത്തിലെ പട്ടിക ജാതി വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്ക് പ്രസിഡന്റ് കെ. അച്ചുതൻ ലാപ്പ്‌ടോപ്പ് വിതരണം ചെയ്തു. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടര ലക്ഷം രൂപ ചെലവിലായിരുന്നു വിതരണം. ബിരുദ ബിരുദാനന്തര പ്രൊഫഷണൽ കോഴ്‌സ് ചെയ്യുന്ന പത്ത് വിദ്യാർത്ഥികൾക്കാണ് ലാപ് ടോപ്പുകൾ നൽകിയത്. വൈസ് പ്രസിഡന്റ് പ്രസീത കല്ലുള്ളതിൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബിന്ദു പുതിയോട്ടിൽ , ടി. സുധീഷ്, സരള പുളിയനാണ്ടിയിൽ, ഷംസു മഠത്തിൽ, ബീന ദാസപുരം, വി.പി ഗീത, പി. ശ്രീലത, സെക്രട്ടറി രാമചന്ദ്രൻ, അസിസ്റ്റന്റ് സെക്രട്ടറി ചന്ദ്രൻ എന്നിവർ പങ്കെടുത്തു.