നാദാപുരം: ഇന്ധന വിലക്കയറ്റത്തിന് എതിരെ നാദാപുരത്ത് സി.പി.എം 300 കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ്ണ നടത്തി. നാദാപുരത്തെ ധർണ്ണ ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വി.കെ സലീം അദ്ധ്യക്ഷത വഹിച്ചു. വി. കുമാരൻ, ടി. കണാരൻ എന്നിവർ പ്രസംഗിച്ചു. കല്ലാച്ചിയിലെ ധർണ്ണ ജില്ലാ കമ്മിറ്റി അംഗം പി.പി ചാത്തു ഉദ്ഘാടനം ചെയ്തു. എ. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. പി.പി ബാലകൃഷ്ണൻ, എ.കെ ബിജിത്ത്, കെ. ബാലകൃഷ്ണൻ, സി. രാഗേഷ് എന്നിവർ പ്രസംഗിച്ചു.